المرأة ينبوع المودة والمحبة - 2

സ്ത്രീ സ്നേഹം ചൊരിയേണ്ടവള്‍ - 2


كانت المرأة في الجاهلية سلعة تُباع وتُشترى، يُتشاءم منها وتُزدرى، تُبَاع كالبهيمة والمتاع، تُكْرَه على الزواج والبِغَاء، تُورث ولا تَرث، تُملَك ولا تَمْلِك، للزوج حق التصرف في مالها -إن ملكت مالها- بدون إذنها، بل لقد اُخْتلِفَ فيها في بعض الجاهليات، هل هي إنسان ذو نفس وروح كالرجل أم لا؟ ولكن الإسلام قد غطاها برداء المحبة والمودة وأعطى لها حرية تتناسب بطبيعتها وسماها ينبوع المحبة والمودة. فعليها أن تتم مسئولياتها تجاه الأمة والأسرة وأن تغدق المحبة على زوجها وأولادها وبناتها وأبيها وأمها وإخوانها وأخواتها.
അജ്ഞാന കാലഘട്ടത്തില്‍ സ്ത്രീ ഒരു വില്പനനച്ചരക്കായിരുന്നു. അവള്‍ അപശകുനിയും മൃഗതുല്യയായി ഗണിക്കപ്പെടുകയും ചെയ്തിരുന്നു. അവളുടെ ചാരിത്ര്യത്തിനു യാതൊരു വിലയുമില്ലായിരുന്നു. സ്വത്തില്‍ അവള്ക്ക് ‌ അവകാശവും ഉടമസ്ഥാവകാശവുമില്ലായിരുന്നു. സ്ത്രീയുടെ അനുമതിയില്ലാതെ അവളുടെ സ്വത്തില്‍ ക്രയവിക്രയം നടത്താന്‍ പുരുഷനു അവകാശമുണ്ടായിരുന്നു. ആത്മാവും ആത്മാഭിമാനവുമില്ലാത്ത ഒരു വസ്തുവായിരുന്നു സ്ത്രീ. ഇസ്ലാം അവളെ സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും പൊതിഞ്ഞു. സ്നേഹത്തിണ്റ്റെ പൊരുള്‍ അവള്‍ തിരിച്ചറിഞ്ഞു. സ്ത്രീയുടെ പ്രകൃതിക്കനുസ്രുതമായ സ്വാതന്ത്ര്യം അവള്‍ ക്കു നല്കിന. സ്നേഹത്തിണ്റ്റെ ഉറവിടം എന്നവള്‍ ക്കു നാമകരണം ചെയ്തു. ഈ അനുഗ്രഹം സ്ത്രീ സമൂഹം തിരിച്ചറിഞ്ഞുകൊണ്ട്‌ സ്മൂഹത്തെയും കുടുംബങ്ങളെയും സ്നേഹിക്കാന്‍ അവള്‍ തയ്യാറാവണം. ഭര്ത്താചവിനെയും കുട്ടികളെയും മാതാപിതാക്കളെയും സഹോദരീ സഹോദരന്മാാരെയും സ്നേഹം കൊണ്ട്‌ അവള്‍ പൊതിയണം.